Connect with us

International

ഒപെക് എണ്ണ ഉത്പാദനം ജൂലൈ വരെ വെട്ടിക്കുറച്ചു; അന്താരാഷ്ട്ര എണ്ണ വിപണി ഉണര്‍ന്നു

Published

|

Last Updated

ലണ്ടന്‍  | ഒപെക് രാജ്യങ്ങള്‍ ജൂലൈ അവസാനം വരെ എണ്ണ ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ആഗോള ബഞ്ച്മാര്‍ക്ക് ബ്രെന്റ് ഓയില്‍ ഡെലിവറിയില്‍ നേരത്ത വില കുറഞ്ഞത് ആശങ്ക ഉയര്‍ത്തിയെങ്കിലും ഞായറാഴ്ച ബാരലിന് 42.85 ഡോളറിലെത്തിയത് വിപണിയില്‍ കൂടുതല്‍ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. വിപണിയില്‍ 11.8 ശതമാനം നേട്ടമാണ് ഒരാഴ്ചകൊണ്ട് ബ്രെന്റ് ഓയിലിന് ഉണ്ടായത്. ആഗോള തലത്തിലെ കൊവിഡ് വ്യാപനം മൂലം ഉത്പാദനം കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ കനത്ത സമ്മര്‍ദം ചെലുത്തിയതോടെ റഷ്യ ഉത്പാദനം കുറയ്ക്കാന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുന്ന തീരുമാനവുമായി മുന്നോട്ടു പോയതോടെ റഷ്യ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു

2020 ജൂലൈ 10 വരെ 10 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദനം കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. ജൂലൈ വിപണിയില്‍ വെസ്റ്റ് യു എസ് ബഞ്ച്മാര്‍ക്കിന് 0.8 ശതമാനം ഉയര്‍ന്ന് ബാരലിന് 39.88 ഡോളറിലെത്തിയിട്ടുണ്ട്. മെയ് മാസത്തെ അപേക്ഷിച്ച് വിപണിയില്‍ 11.4 ശതമാനം നേട്ടത്തോടെയാണ് വിപണി വില ഉയര്‍ന്നിരിക്കുന്നത്.
കൊവിഡ് വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് വന്‍ വില തകര്‍ച്ചയാണ് എണ്ണ ഉത്പാദന രാജ്യങ്ങള്‍ നേരിട്ടത്. മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 9.7 ദശലക്ഷം ബാരല്‍ വിതരണം ചെയ്തതോടെയാണ് വിപണിയില്‍ ചെറിയ ആശ്വാസമുണ്ടായത്. ജൂണ്‍ 18 ന് ചേരുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.