Covid19
ഖത്തറില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

ദോഹ | ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരായാപ്പു ചാങ്കിളിന്റവിട പി.കെ. സിദ്ദീഖ് (48) ആണ് മരിച്ചത്. സനയ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
16 വര്‍ഷമായി ഖത്തറില്‍ ലിമോസിന്‍ ഡ്രൈവറാണ്. പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സമീറ (കാട്ടാമ്പള്ളി). മക്കള്‍: സിദ്‌റത്തുല്‍ മുന്‍തഹ (13), സിയാദ് (എട്ട്), സിനാന്‍ (ഒന്ന്). സഹോദരങ്ങള്‍: അഷ്‌റഫ് (ഷാര്‍ജ), ശാഫി, ശിഹാബ് (ഇരുവരും ഖത്തര്‍). സുബൈദ, സുറയ്യ, സുല്‍ഫി. മരുമക്കള്‍: അബ്ദുല്‍ കരീം, സെയ്ദ്, നജ്മുദ്ദീന്‍.
ഖത്തറില്‍ തിങ്കളാഴ്ച മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 57 ആയി. 1597 പേര്‍ കൂടി രോഗമുക്തി നേടി. 1368 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്.
---- facebook comment plugin here -----