Covid19
കോഴിക്കോട് ജില്ലയിലെ ഏഴ് തദ്ദേശ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

കോഴിക്കോട് | ജില്ലയിലെ ഏഴ് തദ്ദേശ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ രോഗസംക്രമണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ് നിലവില്‍ പട്ടികയില്‍ ബാക്കിയുള്ളത്. ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----