Connect with us

Ongoing News

സാംസംഗ് ഗാലക്‌സി നോട്ട് 20, ഫോൾഡ് 2 സ്മാർട്ട്‌ഫോണുകൾ ആഗസ്റ്റ് അഞ്ചിന് പുറത്തിറങ്ങിയേക്കും

Published

|

Last Updated

ന്യൂഡൽഹി| ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസംഗിന്റെ മുൻനിര സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി നോട്ട് 20, ഗാലക്‌സി ഫോൾഡ് 2 സ്മാർട്ട്‌ഫോണുകൾ ആഗസ്റ്റ് അഞ്ചിന് പുറത്തിറങ്ങുന്നു. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഓൺലൈൻ ഇവന്റ് വഴിയാണ് ഫോൺ വിപണിയിലെത്തുന്നത്.

ഗാലക്സി ഫോൾഡ് 2 നൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്സി നോട്ട് 20 സീരീസ് പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നതായി സാംസംഗ് ഇലക്ട്രോണിക്സ് സ്റ്റാഫ് അംഗം സ്ഥിരീകരിച്ചുവെന്ന് കൊറിയൻ പത്രമായ ദി ഡോങ്-എ ഇൽബോ റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് അഞ്ചിന് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് നടത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര ചർച്ചകൾ നടന്നു വരികയാണ്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്മാർട്ട്ഫോൺ നിർമാതാവ് തിയ്യതി സ്ഥിരീകരിക്കും.

6.42 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 1084*2345 റെസല്യൂഷൻ, 16 ജിബി റാമ്, 6.87 ഇഞ്ച് എൽടി പി ഒ അമോലെഡ് സ്‌ക്രീനുകളുമാണ് ഗാലക്സി നോട്ട് 20 ന്റെ ഏറ്റവും വലിയ പ്രത്യേകതകൾ.

2213*1689 റെസല്യൂഷനോടുകൂടിയ 7.59 ഇഞ്ച് സ്‌ക്രീനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റുമാണ് സാംസംഗ് ഗാലക്സി ഫോൾഡ് 2ന്റെ പ്രത്യേകതകൾ.