Connect with us

Covid19

കൊവിഡ്: സഊദിയില്‍ 31 മരണം, 2,591 പേര്‍ക്ക് പുതുതായി രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 31 പേര്‍ മരിക്കുകയും 2,591 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രലായം അറിയിച്ചു. മക്ക (11), ജിദ്ദ (13), മദീന (3), റിയാദ് (1), ദമാം (1), ത്വാഇഫ് (1), ഹഫര്‍ അല്‍ബാത്വിന്‍ (1) എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 642 ആയി.

രോഗം ബാധിച്ച് മക്ക- 259, ജിദ്ദ- 213, മദീന- 59, റിയാദ്- 43, ദമാം- 22, ത്വാഇഫ്- 7, അല്‍-ഹുഫൂഫ്- 6, തബൂക്ക്- 5, ബുറൈദ- 5, അല്‍-ഖോബാര്‍- 4, അല്‍ -ജുബൈല്‍- 3, ബൈഷ്- 3, ജീസാന്‍- 1, അല്‍-ഖത്വീഫ്- 1, ഖമീസ് മുശൈത്ത്- 1, അല്‍-ബദാഇ- 1, വാദി ദവാസിര്‍- 1, യാമ്പു- 1, റഫ്ഹ- 1, അല്‍-ഖര്‍ജ്- 1, അല്‍-നാരിയ- 1, ഹാഇല്‍- 1, ഖുന്‍ഫുദ- 1, ഹഫര്‍ അല്‍-ബാത്വിന്‍- 1 എന്നിവിടങ്ങളിലാണ് ഇതുവരെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നിലവില്‍ 24,491 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,412 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് 1,650 പേര്‍ക്ക് കൊവിഡ് ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 70,615 ആയി. രോഗബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രലയത്തിന്റെ നേതൃത്വത്തില്‍ ഒമ്പതു ലക്ഷം കൊവിഡ് ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്.

റിയാദ് 719, ജിദ്ദ 459, മക്ക 254, മദീന 129, അല്‍ -ഹുഫൂഫ് 102, ദമാം 90, അല്‍-ഖോബാര്‍ 81, അല്‍ -ഖത്വീഫ് 76, അല്‍ -ജുബൈല്‍,അല്‍-മുബറസ് 60, ബുറൈദ 48, ളഹ്‌റാന്‍ 45, ത്വാഇഫ് 31, ഖമീസ് മുശൈത് 29, അല്‍-ജഫര്‍ 22, റാസ് -തനൂറ 20,വാദി അല്‍-ദവാസിര്‍ 20, ഹഫര്‍ അല്‍ബാത്വിന്‍ 19, ദറഇയ 19, യാമ്പു 18, തബൂക്ക് 17, ജീസാന്‍ 15, ഖുന്‍ഫുദ 12, അറാര്‍ 12, ഉനൈസ 11, അല്‍-ബഷായര്‍ 11, അബ്-ഖൈഖ് 11, അബഹ 10, മഹായില്‍ 10, സഫ്വ 10, അല്‍-സഹന്‍ 9, അല്‍-ഖഫ്ജി 9, അബൂ അരീഷ് 9, നജ്‌റാന്‍ 9, ബിലസ്മര്‍ 8, അല്‍-ഖര്‍ജ് 8, ബൈഷ് 7, സബ്യ 7, റുവൈദ അല്‍-അര്‍ദ 7, അഹദ് റുഫൈദ 6, ഹാഇല്‍ 6, അല്‍-അര്‍ദ 6, അല്‍നമാസ് 5, തബാല 5, അല്‍ ളര്‍ബ് 5, അല്‍ -ലൈത്ത് 5, അല്‍-ഉയൂന്‍ 4, ബുഖൈരിയ 4, അല്‍റസ് 4, വാദി ബിന്‍ ഹഷ്ബല്‍ 4, അല്‍-ഖുവയ്യ 4, ലൈല 3, വാദി അല്‍-ഫറഅ 2, മഹദ് അല്‍ദഹബ് 2, റിയാദ് അല്‍ഖബ്‌റ 2, അല്‍ഖൂസ് 2, മുസാഹ്മിയ 2, ഹോത്ത ബനീ തമീം 2, അല്‍-ഹനാഖിയ 1, ഖൈബര്‍ 1, മിദ്‌നബ് 1, അല്‍-അസിയ 1, അല്‍-മുവയ്യ 1,ദഹ്‌റാന്‍ അല്‍ജനൂബ് 1, റിജാല്‍ അല്‍മ 1, തനൂമ 1, അല്‍-അയ്ദാബി 1, അദം 1, റാബിഗ് 1, ഹബോണ 1, അല്‍-ഉവൈഖല 1,അല്‍-ഷഅബ 1, ബിജാദിയ 1, സുല്‍ഫി 1, തമീര്‍ 1, താദിഖ് 1, ഉംലജ് 1 എന്നിവിടങ്ങളിലാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Latest