Connect with us

Gulf

ദമാമില്‍ പാണ്ടിക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ദമാം | ദമാമില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. തച്ചിങ്ങനാടം ഒറവംപുറം മീന്‍ പിടി വീട്ടില്‍ ശരീഫ് (50) ആണ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ച മുന്‍പ് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ദമാമില്‍ നടത്തും.