Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലേഖ(56) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.ഈ മാസം 20നാണ് റിയാദില്‍ നിന്നും എത്തിയത്‌ . കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്‌.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.