Connect with us

Gulf

മൺമറഞ്ഞത് മതേതരത്വത്തിന്റെ ഉറച്ച വക്താവ്: ഐ സി എഫ്

Published

|

Last Updated

അബൂദാബി | പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും സാഹിത്യകാരനും പ്രഭാഷകനുമായ എം.പി. വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഗൾഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.

മനുഷ്യമഹത്വം, ശാസ്ത്രഗതി, സംസ്‌കാരം, പരിസ്ഥിതി, സാഹിത്യം, രാഷ്ട്രമീമാംസ, ചരിത്രം, തത്വശാസ്ത്രം, ധര്‍മ്മബോധം തുടങ്ങി മനുഷ്യജീവിതത്തോട് ബന്ധപ്പെട്ട എല്ലാ മേഖലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മതേതരത്വത്തിൻ്റെ ഉറച്ച വക്താവായി എക്കാലവും അദ്ദേഹത്തെ വാഴ്ത്തപ്പെടുമെന്ന് ഐ സി എഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Latest