Covid19
ഖത്വറില്‍ ഇന്ന് 1740 കൊവിഡ് കേസുകള്‍; രണ്ടു മരണം
ദോഹ | ഖത്വറില്‍ ഇന്ന് 1740 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 30 ആയി. 68, 75 വയസ്സുള്ളവരാണ് മരിച്ചത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് മൊത്തം 48,947 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 4769 ടെസ്റ്റുകള്‍ നടത്തി. 24 മണിക്കൂറിനുള്ളില്‍ 1439 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തര്‍ 13283 ആയി.







