Kerala
കേരളം ഭരിക്കുന്നത് ജനത്തിന് ഉപകാരമില്ലാത്ത സര്‍ക്കാര്‍: ചെന്നിത്തല

തിരുവനന്തപുരം | അഞ്ചാം വര്‍ഷത്തിലേക്ക കടക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഉപകാരവുമില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. പ്രകടപത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറയുന്നത് അവകാശവാദം മാത്രം. രാഷ്ട്രീയ കൊലപാതകങ്ങളും ബന്ധു നിയമനങ്ങളുമാണ് സര്‍ക്കാറിന്റെ മുഖമുദ്ര.
നവകേരള നിര്‍മാണത്തില്‍ ഒരിഞ്ച് പോലും സര്‍ക്കാര്‍ മുന്നോട്ട് പോയില്ല. റിബിള്‍ഡ് കേരള മല എലിയെ പ്രസവിച്ച പോലെയാണ്. ഏത് സര്‍ക്കാറും നടപ്പാക്കുന്ന പദ്ധതികള്‍ മാത്രമേ ഈ സര്‍ക്കാറും ചെയ്തിട്ടുള്ളൂ. പുതിയ ഒരു പദ്ധതിയും ഇല്ല. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ല. 2000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ലോകബേങ്ക് സഹായം പോലും സര്‍ക്കാര്‍ വകമാറ്റി ചെലവാക്കി. 2000 കോടിയുടെ തീരദേശ പാക്കേജില്‍ നിന്നും ഒരു രൂപ പോലും ചെലവക്കിയില്ല.
കൊവിഡിന്റെ മറവില്‍ അഴിമതി മൂടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് അടക്കമുള്ള ദുരന്തസമയങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാറിനോട് സഹകരിച്ചു.പക്ഷെ അഴിമതിയും ധൂര്‍ത്തും ചൂണ്ടികാണിക്കാതെ മുന്നോട്ട് പോകാന്‍ പ്രതിപക്ഷത്തെ കിട്ടില്ല. കിഫ്ബി അഴിമതിയുടെ കൂടാരമാണ്. പി ആര്‍ എജന്‍സികളാണ് സര്‍ക്കാറിനെ നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.