മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് ഹൈദരാബാദില്‍ കൊവിഡ്

Posted on: May 22, 2020 9:43 am | Last updated: May 22, 2020 at 4:39 pm

ഹൈദരാബാദ് | മലയാളിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് ഹൈദരാബാദില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ശിവാജി നഗറില്‍ കായംകുളം സ്വദേശി വിജയകുമാറിന്റെ(63)മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ. മരിച്ചയാളുടെ ഭാര്യയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 17നാണ് വിജയകുമാര്‍ മരിച്ചത്. ഇരുപതോളം പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. തൃശൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.