Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു; 2,532 പേര്‍ക്ക് പുതുതായി രോഗബാധ

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ, കൊവിഡ് ബാധിച്ച് 12 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 351 ആയി. മരിച്ചവരില്‍ 16 പേര്‍ മലയാളികളാണ്. മക്കയില്‍ നാലും ജിദ്ദയില്‍ ഏഴും ത്വാഇഫില്‍ ഒരാളുമാണ് മരിച്ചത്. 45നും 87നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. 2,532 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 65,077 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരില്‍ 2,562 പേര്‍ കൂടി രോഗമുക്തി നേടി. 36,040 ആണ് ആകെ കൊവിഡ് മുക്തര്‍. 28,686 പേരാണ് രാജ്യത്തെ വിവിധ ആശുപത്രി കളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 281 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ് (714), ജിദ്ദ (390), മക്ക (299), മദീന (193), ബുറൈദ (144), അല്‍-ഹുഫൂഫ് (141) ദമാം (86), ദിരിയ (61), ജുബൈല്‍ (58), അല്‍ -ഖോബാര്‍ (54) ദഹ്റാന്‍ (52), തബൂക് (51), ത്വാഇഫ് (50), ദുബ (30), യാമ്പു (16), ഖത്തീഫ് (15), ബെയ്ഷ് (12), ഉഹുദ് റുഫൈദ (10), ഖുലൈസ് (9), അല്‍-ജാഫര്‍ (8) ), നജ്റാന്‍ (8), ഖാമിസ് മുഷൈത് (7), അല്‍-അഖിക് (7), മഹായീല്‍ ആസീര്‍ (6), ബിഷ (6), അല്‍-ഖര്‍ജ് (6), അല്‍മാ (5), അയണ്‍ അല്‍ -ജാവ (5), ആലിപ്പഴം (5), ഹവതത്ത് സുഡെയര്‍ (5), അഭ (4), അല്‍-ഖാഫ്ജി (4), അല്‍-സഹാന്‍ (4), അല്‍-ബത (3), സഫ്വ (3), ഉനൈസ (3), ഉം അല്‍-ഡോം (3), വാദി അല്‍-ദവാസിര്‍ (3), ദവാദ്മി (3), അല്‍-മുസാഹ്മിയ (3), ധഹ്റാന്‍ ( (2), അല്‍-നാരിയ (2), അല്‍ബദ (2), അല്‍-ബിദ (2), മൈസന്‍ (2), റാബിഗ് (2), അല്‍-വാജ് (2), സാംത (2), ബോയ് (2), ആക് ആന്‍ഡ് ജി (2), ഹോടത്ത് ബാനി തമീം (2), അല്‍-ദിലാം (2), റുവൈദത്ത് അല്‍ അര്‍ദ് (2), ശഖ്‌റ (2), അല്‍-ക്വയയ്യ (2), അബ്‌ഖൈക്ക് (1), വാദി ബ്രാഞ്ച് (1), മഹ്ദ് അല്‍ തഹാബ് (1) ), തത്ലീത്ത് (1), അല്‍-ഖുറൈയ (1), അല്‍-ബഹ (1), അല്‍-ഖുറ (1), ബല്‍ജുര്‍ഷി (1), അല്‍-അര്‍ദ (1), അല്‍-ത്വാല്‍ (1), അല്‍-ഖുന്‍ഫൂദ (1),തദീഖ് (1), അല്‍-റയ്യാന്‍ (1), സാഗര്‍ (1) എന്നിവിടങ്ങിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Latest