Connect with us

Kozhikode

ഇരുപത്തിയഞ്ചാം രാവിലെ മര്‍കസ് റമളാന്‍ ആത്മീയ സമ്മേളനം നാളെ ഓണ്‍ലൈനില്‍

Published

|

Last Updated

കോഴിക്കോട് | റമളാനിലെ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസില്‍ നടക്കുന്ന വാര്‍ഷിക ആത്മീയ സമ്മേളനം ഞായറാഴ്ച രാത്രി 9.30 മുതല്‍ ഓണ്‍ലൈനില്‍ നടക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ പങ്കെടുക്കാറുള്ള വാര്‍ഷിക സമൂഹ നോമ്പുതുറയും ആത്മീയ സമ്മേളനവും ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ കാരണം ജനസംഗമം പൂര്‍ണ്ണമായി ഒഴിവാക്കി ഓണ്‍ലൈനിലാണ് നടത്തുന്നത്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക റമളാന്‍ പ്രഭാഷണം, ഹദ്ദാദ്, ദിക്റ്, തഹ്ലീല്‍, തൗബ, സമാപന പ്രാര്‍ത്ഥന എന്നിവ സമ്മേളനത്തില്‍ നടക്കും. മര്‍കസിന്റെ സഹായികള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണപ്പെട്ട സ്ഥാപന -പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിക്കും. മര്‍കസ് ഔദ്യോഗിക യൂട്യൂബ് പേജായ www.youtube.com/markazonline ല്‍ പരിപാടികള്‍ തത്സമയ സംപ്രേക്ഷണം സംപ്രേക്ഷണം ചെയ്യും.

---- facebook comment plugin here -----

Latest