Connect with us

Kerala

ദുബൈയില്‍നിന്നുള്ള വിമാനം കൊച്ചിയിലെത്തി; ബഹ്‌റൈന്‍ വിമാനവും ഇന്നെത്തും

Published

|

Last Updated

കൊച്ചി | ദുബൈയില്‍നിന്ന് പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ എത്തി. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 8 മണിയോടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ദുബൈയില്‍നിന്ന് ഉച്ചക്ക് 1.30ഓടെയാണ് വിമാനം പുറപ്പെട്ടത്. 30 ഗര്‍ഭിണികളും ആറ് കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാരാണ് വിമാനത്തിലെത്തിയത്. അതേ സമയം ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരുമായി എയര്‍ ഇന്ത്യവിമാനം കോഴിക്കോടേക്ക് പുറപ്പെട്ടു. രാത്രി 11.20ഓടെ ഇത് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.