Connect with us

Covid19

ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി മരിച്ചു. 62 വയസ്സായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. ത്രിപാഠിയുടെ മകള്‍ക്കും പാചകക്കാരനും കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

ഛത്തീസ്ഗഢ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ത്രിപാഠി എയിംസിലെ ട്രോമാ കെയര്‍ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 8:45 ഓടെയായിരുന്നു അന്ത്യം.

അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാളായിരുന്നു ജസ്റ്റിസ് ത്രിപാഠി.

Latest