Connect with us

Saudi Arabia

സഊദിയിൽ പുതിയ 1,344 കൊവിഡ് കേസുകൾ; രോഗബാധിതരുടെ എണ്ണം  24,097 ആയി

Published

|

Last Updated

SAദമാം | സഊദിൽ കൊവിഡ് -19 ബാധിതരുടെ എണ്ണം  24,097 ആയി ഉയർന്നതായി സഊദി രോഗ്യ മന്ത്രലായ വക്താവ് റിയാദിൽ നടത്തിയ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതുതായി 1,344 പേർക്കാണ് കൊവിഡ്  റിപ്പോർട്ട്  ചെയ്തിരിക്കുന്നത്.

രോഗബാധിതരിൽ വെള്ളിയാഴ്ച ഏഴ് പേർ കൂടി മരണപെട്ടതോടെ മരണ സംഖ്യ 169 ആയി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവർ ഒരാൾ സ്വദേശിയും ആറ് പേർ വിദേശികളുമാണ്, ജിദ്ദയിലും മക്കയിലുമാണ് പുതിയ മരണങ്ങൾ. 46 വയസ്സിനും 75 വയസ്സിനും ഇടയിലുള്ളവരാണ്  മരണപ്പെട്ടവർ. രോഗബാധിതരിൽ  117 പേർ പേരുടെ നില ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 392 പുതുതായി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,555 ആയി. 20,373 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

ഏറ്റവും കൂടുതൽ രോഗബാധിതർ റിയാദിലും  (282), മദീന (237), മക്ക (207), ജുബൈൽ (171), ജിദ്ദ (124), ദമ്മാം (114), എന്നിവിടങ്ങളിലാണ് രോഗബാധിതരിൽ 83% പേരും വിദേശികളാണ് , ബൈഷ് (37),അൽ  ഖോബാർ (33), ത്വാഇഫ് (27), അൽ -ദിരിയ (14), അൽ-ഹുഫുഫ് (12), ബുറൈദ (12), അൽ-നുവാരിയ (9),യാമ്പു  (9), തബൂക്ക്  (7), അൽ-സുൽഫി (6) അൽ മഖ്‌വ (5), അൽ മുസാഹ്മിയ (5), റാസ് തനുറ (3), അൽ-ഖർജ് (3), അബ്ഖൈക്ക് (2), ഹായിൽ  (2), ബൽജുർഷി (1), അൽ-ഖുൻഫൂദ (1), അറാർ  (1), റാഫ (1), സാജിർ  (1)  എന്നിവിടിങ്ങളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്

Latest