Connect with us

Covid19

സംസ്ഥാനത്ത് നാല് പേര്‍ക്ക്കൂടി കൊവിഡ്; നാല് പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം  |സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥീരീകരിച്ചു. നാല് പേര്‍ രോഗമുക്തരായി. കണ്ണൂര്‍ 3, കാസര്‍കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. ഇതിര്‍ രണ്ട് പേര്‍ വിദേത്തുനിന്നും വന്നവരാണ് .മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകള്‍.

സംസ്ഥാനത്ത് ഇതുവരെ 485 പേര്‍ക്ക് രോഗം സ്ഥീരികാരിച്ചു. ഇതില്‍ 123 പേര്‍ ചികിത്സയിലാണ്. 20773 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 20255 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രിയിലുമാണ്. 151 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇുിനകം 23980 പേരുടെ സ്രവങ്ങള്‍ പരിശോധനക്കയച്ചു. ഇതില്‍ 23277 പേര്‍ക്ക് രോഗബാധയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest