വൈപ്പിൻ സ്വദേശി അബുദാബിയിൽ നിര്യാതനായി    

Posted on: April 27, 2020 10:43 pm | Last updated: April 27, 2020 at 10:46 pm

അബുദാബി | മുസഫയിലെ സ്വകര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി വളവത്ത് ഹൗസിൽ കിഷോർ വളവത്ത് രാജൻ ( 50) നിര്യാതനായി. പരേതരായ രാജൻ, വള്ളിയമ്മ എന്നിവരുടെ മകനാണ്.

ഭാര്യ: ബിന്ദു, മക്കൾ: മാളവിക, മാനവ് സഹോദരങ്ങൾ : സോമൻ, സുരേഷ്, ഗിരിജ, ജലജ.

അബുദാബി ശൈഖ് ഖലീഫ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.