Connect with us

Uae

മലപ്പുറം സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

Published

|

Last Updated

അബുദാബി  |മലപ്പുറം എടരിക്കോട് ക്ലാരി മൂച്ചിക്കല്‍ ഓട്ടുപാറപ്പുറം സ്വദേശി മുഹമ്മദ് ഉസൈന്‍ പൊട്ടച്ചോല (53) അല്‍ ഐനില്‍ നിര്യാതനായി.
ഭാര്യ : ബുഷ്‌റ മച്ചിങ്ങല്‍. മക്കള്‍ : നുസൈബ ആസിഫ്, ഷംന റാഷിദ്, ഹിദാശ്, നിദാഫാത്തിമ. സഹോദരങ്ങള്‍ : അബ്ദുല്‍ റഹീം പൊട്ടച്ചോല, ജമീല പൊട്ടച്ചോല .

അല്‍ ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ഐന്‍ മഖ്ബറയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉസൈന്‍ ഒരു വര്‍ഷം മുമ്പാണ് അല്‍ ഐനില്‍ എത്തിയത്.