Connect with us

Kerala

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം | ചലചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദൂരദര്‍ശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയ രവി, 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗാനരചയിതാവായാണ് സിനിമാ രംഗത്ത് എത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ. മതിലുകള്‍, കോട്ടയം കുഞ്ഞച്ചന്‍, ഗോഡ് ഫാദര്‍, വിഷ്ണു ലോകം, സര്‍ഗം, കമ്മിഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 25 ചെറുകഥകളും എഴുതിയിട്ടുണ്ട്.

മാര്‍ ഇവായിനിയോസ് കോളജില്‍നിന്ന് ഡിഗ്രിയും കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് പിജിയും നേടി. ഭാര്യ: ഗീതാലക്ഷ്മി.