Connect with us

Covid19

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1752 പുതിയ കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ലോകത്ത് കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് എത്തി. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് മരിച്ചത്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ മരണസംഖ്യ കൂടുകയാണ്. ബ്രിട്ടനില്‍ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 2826000 കടന്നു. ഒരു ലക്ഷത്തിലധികം ആളുകളാണ് 24മണിക്കൂറിനിടെ രോഗബാധിതരായത്. എട്ട് ലക്ഷത്തോളം ആളുകള്‍ ലോകത്താകെ രോഗമുക്തരായി.

അമേരിക്കയില്‍ മാത്രം കൊവിഡ് മരണം അരലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോഴും ഏഴു സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി തുടരുകയാണ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. 23452 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 723 പേര്‍ ഇതുവരെ രാജ്യത്ത് മരണമടഞ്ഞു