Connect with us

Covid19

മുംബൈയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

Published

|

Last Updated

മുംബൈ | മുംബൈയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ സ്ഥാപനത്തിലെ 35 പേരെയും നിരീക്ഷണത്തിലാക്കി. ഓഫീസ് പൂട്ടുകയും ചെയ്തു. മുംബൈ താജ് ഹോട്ടലിലെ അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനെയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നൂറോളം പോലീസുകാരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ധാരാവിയില്‍ 15 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ഇവിടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1761 ആയിട്ടുണ്ട്. ഇന്നലെ 17 പേര്‍ കൂടി മരിച്ചു. 208 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

അതിനിടെ, ഡല്‍ഹിയില്‍ രണ്ട് നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. 400 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

Latest