Connect with us

Covid19

ദുരിതത്തിലായ യമന് കൂടുതല്‍ സഹായഹസ്തവുമായി സഊദി അറേബ്യ

Published

|

Last Updated

റിയാദ് | യുദ്ധക്കെടുതികളെ അഭിമുഖീകരിക്കുന്ന യമന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സഹായം നല്‍കി സഊദി അറേബ്യ. കൊവിഡ് വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനും ജനങ്ങള്‍ക്ക് അവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനും കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ എസ് റിലീഫ്) പ്രത്യേക കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചു.

ദുരിതബാധിത രാജ്യങ്ങളില്‍ കൊവിഡ് വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റിയുടെ പത്താമത്തെ വെര്‍ച്വല്‍ മീറ്റിംഗിനിടെയാണ് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബിയ കരാറില്‍ ഒപ്പുവെച്ചത്. യു എന്‍ ഏജന്‍സികള്‍, സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനക്ക് 10 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു

Latest