Connect with us

International

ശൈഖ് മുജീബുര്‍റഹ്മാന്‍ വധം: മുന്‍ സൈനികോദ്യോഗസ്ഥനെ തൂക്കിലേറ്റി

Published

|

Last Updated

ധാക്ക | ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗാബന്ധു ശൈഖ് മുജീബുര്‍റഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനിക ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിന്റെ വധശിക്ഷ നടപ്പാക്കി. അര്‍ധരാത്രിയോടെ ധാക്കയിലെ ജയിലിലാണ് മജീദിനെ തൂക്കിലേറ്റിയത്. 1975ല്‍ മജീദിന്റെ നേതൃത്വത്തില്‍ നടത്തിയ പട്ടാള അട്ടിമറിയില്‍ മുജീബുര്‍റഹ്മാനും കുടുംബാംഗങ്ങളും കൊല്ലപ്പെടുകയായിരുന്നു. സംഭവം നടന്ന് 45 വര്‍ഷത്തിനു ശേഷമാണ് കുറ്റവാളിയെ തൂക്കിക്കൊന്നത്. കേസിലെ മറ്റ് അഞ്ച് കുറ്റവാളികളെ 2009ല്‍ തൂക്കിലേറ്റിയിരുന്നു. ബംഗ്ലാദേശിന്റെ നിലവിലെ പ്രധാന മന്ത്രി ശൈഖ് ഹസീനയുടെ പിതാവാണ് മുജീബുര്‍റഹ്മാന്‍.

25 വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞ മജീദിനെ ചൊവ്വാഴ്ചയാണ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്. മജീദിന്റെ ദയാഹരജി പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വ്യാഴാഴ്ച തള്ളിയിരുന്നു. മുജീബുര്‍റഹ്മാന്റെയും കുടുംബത്തിന്റെയും വധത്തില്‍ മാത്രമല്ല കടുത്ത സുരക്ഷയുള്ള ധാക്ക ജയിലില്‍ വച്ച് നാല് ദേശീയ നേതാക്കളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മജീദെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ പറഞ്ഞു. 1975 നവംബര്‍ മൂന്നിനായിരുന്നു സംഭവം.

Latest