Connect with us

Covid19

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി ഇന്ത്യയില്‍ നിന്നുള്ള 15 അംഗ പ്രത്യേക മെഡിക്കല്‍സംഘം കുവൈത്തിലെത്തി. കൊവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ മെഡിക്കല്‍സംഘത്തെ അയച്ചത്.

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് സംഘം കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനമനുഷ്ഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ ഫോണിലൂടെ ചര്‍ച്ച നടത്തുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍സൗഹൃദ രാജ്യങ്ങളെ സഹായിക്കാനായി നിരവധി മെഡിക്കല്‍ സംഘത്തെ ഇന്ത്യ തയ്യാറാക്കി വെച്ചിട്ടുണ്ട്. കുവൈത്തില്‍ ഇതുവരെ 1154 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 634 പേര്‍ ഇന്ത്യക്കാരാണ്