Connect with us

Ongoing News

പ്രവാസികൾക്ക് ആശ്വാസമായി കാന്തപുരത്തിന്റെ നയതന്ത്ര ഇടപെടൽ 

Published

|

Last Updated

അബുദാബി | ആഗോള മഹാമാരി കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനത്തിലും രോഗബാധിതർക്ക് സഹായത്തിനുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഇടപെടലുകൾ പ്രവാസികൾക്ക് ആശ്വാസമാകുന്നു.
ഈ രോഗത്തിൽ ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ ഔദ്യോഗിക സേവന പ്രവർത്തകർക്ക് മാത്രം അനുമതി ഉള്ളത് കൊണ്ട് ഈ അവസരം ഒരുക്കാൻവേണ്ടി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡവലെപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ഡോ. മുഗീർ അൽ ഖൈലിയുമായി ഫോണിൽ സംസാരിക്കുകയും ഔദ്യോഗിമായി കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിൽ യു എ ഇ വളണ്ടിയർ കോർ അംഗങ്ങളായി ഐ സി എഫിന്റെയും മർകസിന്റെയും ആർ എസ് സിയുടെയും പ്രവർത്തകർക്ക് അനുമതി ലഭിച്ചു.
അബുദാബിയിൽ ദിവസങ്ങൾക്കകം നൂറോളം വളണ്ടിയർമാർ സേവനനിരതരാവും. കൊറോണ വ്യാപനവും പരിശോധനയും കർശനമായതോടുകൂടി അബുദാബി മദീനസായിദിൽ ലോക്ക്ഡൗണിലുള്ള നിരവധി ബിൽഡിംഗുകളിലുള്ള  രണ്ടായിത്തിൽ പരം പേർക്ക് എമിറേറ്റ്സ് റെഡ് ക്രസന്റ് അധികാരികളുമായി സംസാരിച്ച്‌ ആദ്യഘട്ടത്തിൽ മൂന്ന് നേരത്തേക്കുള്ള ഭക്ഷണ കിറ്റുകൾ ഏർപ്പാട്ചെയ്തു.  ഇപ്പോഴും തുടരുന്ന ഭക്ഷണവിതരണം ആയിരങ്ങൾക്ക് ആശ്വാസമാവുന്നുണ്ട്. പ്രവാസി വിഷയങ്ങളിൽ ഇടപെടാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദേശമന്ത്രിക്കും കത്ത്‌ അയക്കുകയും തിരിച്ചുനാട്ടിലേക്ക് വരുന്നവർക്ക്‌ ആശ്വാസമേകാൻ മർകസിന്റെ കീഴിൽ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ട് നൽകാമെന്നും അറിയിച്ചിട്ടുണ്ട്.