Connect with us

First Gear

എംജി ഹെക്ടറിന്റെ ബിഎസ് 6 ഡീസല്‍ വേരിയന്റ് വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | എം ജി ഹെക്ടറിന്റെ ബിഎസ് 6 ഡീസല്‍ വേരിയന്റ് മോറിസ് ഗാരേജസ് ഇന്ത്യ പുറത്തിറക്കി. 13.88 ലക്ഷം മുതല്‍ 17.72 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. ബിഎസ് 4 ഡീസല്‍ വേരിയന്റുകളെ അപേക്ഷിച്ച് വിലയില്‍ 44,000 രൂപയുടെ വര്‍ധനയുണ്ട്.

എംജി മോട്ടോര്‍ ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹെക്ടറിന്റെ ബിഎസ് 6 പെട്രോള്‍ വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നു. ബിഎസ് 6ലേക്ക് മാറിയപ്പോള്‍ പെട്രോള്‍ വേരിയന്റിന് 26000 രൂപയുടെ വര്‍ധനയാണുണ്ടായത്. ബിഎസ് 6 മോഡലിന് 12.73 ലക്ഷം മുതല്‍ 17.72 ലക്ഷം രൂപ വരെയാണ് വില.

ബിഎസ് 6 എംജി ഹെക്ടറിന്റെ ഡീസല്‍ വേരിയന്റുകളില്‍ ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനാണ് കരുത്ത് പകരുന്നത്. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍ എന്നിവയിലും ഇതേ എന്‍ജിനാണ് ഉള്ളത്. പുതിയ കര്‍ശന എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് മാറിയിട്ടും, എഞ്ചിന്റെ കരുത്തില്‍ മാറ്റം വരുത്തിയിട്ടില്ല. 3,750 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 1,750 മുതല്‍ 2,500 ആര്‍പിഎം വരെ 350 എന്‍എം പീക്ക് ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്.

എംജി ഹെക്ടര്‍ ബിഎസ് 6 ഡീസല്‍ മുന്‍ വേരിയന്റിന്റെ അതേ സവിശേഷതകളോടെ തന്നെയാണ് പുറത്തിറങ്ങുന്നത്. 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ്, ഐസ്മാര്‍ട്ട് കണക്റ്റുചെയ്ത കാര്‍ സിസ്റ്റം, ജിയോഫെന്‍സിംഗ്, വെഹിക്കിള്‍ തെഫ്റ്റ് ട്രാക്കിംഗ്, മൊബൈല ആപ്പ് ഉപയോഗിച്ച് എസി ഓണ്‍ / ഓഫ് വിദൂര വാഹന നിയന്ത്രണം, സണ്‍റൂഫ്, ടെയില്‍ഗേറ്റ് ഓപ്പണ്‍ / ക്ലോസ് ഫംക്ഷന്‍, വോയ്‌സ് കമാന്‍ഡ് തുടങ്ങിയ സവിശേഷതകള്‍ പുതിയ ബിഎസ് 6 വേരിയന്റിലും അതേ നിലയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും സപ്പോര്‍ട്ട് ചെയ്യും. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ടോണ്‍ അലോയ് വീലുകള്‍ എന്നിവയും മറ്റ് സവിശേഷതകളും ബാഹ്യ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Latest