Connect with us

National

വികസനം മുരടിപ്പിക്കും; ഫണ്ട് നിഷേധത്തെ എതിര്‍ത്ത് എം പിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | എം പി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് ഇല്ലാതാക്കിയതിനെതിരെ പ്രതിഷേധവുമായി എം പിമാര്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപടി വികസനം മുരടിപ്പിക്കുമെന്ന് എം പിമാര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലടക്കം എം പി ഫണ്ട് പ്രധാനമാണെന്ന് എ കെ ആന്റണി എം പി പറഞ്ഞു. പ്രധാന മന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിനെ ബിനോയ് വിശ്വം എം പി സ്വാഗതം ചെയ്തു. എന്നാല്‍, എം പി
ഫണ്ട് ഇല്ലാതാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം
വ്യക്തമാക്കി.

എം പി ഫണ്ട് ഒഴിവാക്കുന്നതിലൂടെ 7,900 കോടി രൂപ സമാഹരിച്ച് സഞ്ചിത നിധിയിലേക്കു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

---- facebook comment plugin here -----

Latest