Connect with us

Covid19

കൊവിഡ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ലണ്ടനില്‍ മരിച്ചു

Published

|

Last Updated

ലണ്ടന്‍ | കൊവിഡ് വൈറസ് ബാധിച്ച് ലണ്ടനില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. ലണ്ടനിലെ റെഡ് ഹില്ലില്‍ നഴ്‌സായും റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സിന്റോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങളെ തുടര്‍ന്ന് സിന്റോ ഒരു മാസത്തോളമായി ആശുപത്രിയില്‍ പോയിരുന്നില്ല. എന്നാല്‍, ഇതിനിടയില്‍ രണ്ട് ദിവസം ഒരു റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്നു. അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സിന്റോക്ക് ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സിന്റോയുടെ അയല്‍പക്കത്തെ കുടുംബത്തിലുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൃതദേഹം ലണ്ടനില്‍ത്തന്നെ സംസ്‌കരിക്കുമെന്ന് റെഡ് ഹില്‍ മലയാളി അസോസിയേഷന്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും ലണ്ടനില്‍ത്തന്നെയാണുള്ളത്. ഇതോടെ, വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി.

Latest