Connect with us

Covid19

കൊവിഡ്: അമേരിക്കയില്‍ ഒരു മലയാളി ജീവന്‍ കൂടി പൊലിഞ്ഞു

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് 19 വൈറസ് അമേരിക്കയില്‍ ഒരു മലയാളി ജീവന്‍ കൂടി കവര്‍ന്നെടുത്തു. ഇടുക്കി തൊടുപുഴ സ്വദേശിയായ തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്.

നിലവില്‍ അമേരിക്കയിലാണ് രോഗം അതിവേഗത്തില്‍ പടരുന്നത്. ഇവിടെ രോഗബാധിതര്‍ മൂന്ന് ലക്ഷം കവിഞ്ഞു. ശനിയാഴ്ച മാത്രം മരിച്ചവരുടെ എണ്ണം 1224 ആണ്. ന്യൂയോര്‍ക്കിലാണ് കൂടുതല്‍ മരണം (630). 8300 ആണ് യു എസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ മരണം.