Connect with us

Kozhikode

എ സി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ നിര്യാതനായി

Published

|

Last Updated

പൂനൂർ | അവേലത്ത് എ സി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ (എ സി എ കാന്തപുരം) 72 വയസ്സ് നിര്യാതനായി. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റും, സുന്നി വിദ്യാഭ്യാസ ബോർഡ്, ഉള്ളാൾ സയ്യിദ് മദനി ട്രസ്റ്റ് എന്നിവയുടെ മുഫത്തിഷും എസ് വൈ എസ് സംസ്ഥാന ഓർഗനൈസറുമായിരുന്നു.

ഭാര്യ: ഫാത്തിമ, മക്കൾ: മുഹമ്മദ് അലി ശിഹാബ്, താഹിറ, മുനീറ, റഹ്മത്ത്. മടവൂർ സി എം സെൻറർ ജനറൽ സെക്രട്ടറി ടി കെ അബ്ദുറഹ്മാൻ ബാഖവിയുടെ ഭാര്യ പിതാവാണ്.  മറ്റു ജാമാതാക്കൾ: അബ്ദുറസാഖ് സഖാഫി ഇയ്യാട്, അബ്ദുൽ ഖാദർ ലത്തീഫി ആവിലോറ.

 

 

 

 

---- facebook comment plugin here -----

Latest