Connect with us

Covid19

മലയാളി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

മുംബൈ | കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. തലശ്ശേരി കതിരൂര്‍ ദേവന്‍ വില്ലയില്‍ അശോകന്‍ (63) ആണു മരിച്ചത്. അന്ധേരി സാക്കിനാക്കയില്‍ താമസിച്ച് വരികയായിരുന്ന അശോകന്‍ ഇവിടെ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു.

ഘാട്‌കോപ്പര്‍ രാജെവാഡി ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് മരണം. സാക്കിനാക്ക ഗുല്‍ഷന്‍ മന്‍സില്‍ ചാളിലെ വീട്ടില്‍ പനിയും തൊണ്ടവേദനയുമായി കഴിയുകയായിരുന്ന ഇദ്ദേഹം 4 ദിവസം മുന്‍പാണ് ആശുപത്രിയില്‍ ചികില്‍സ േതടിയതെന്നാണു വിവരം. കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും രാജെവാഡി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു

Latest