Connect with us

International

ടോക്യോ ഒളിംപിക്‌സ് തിയ്യതി പ്രഖ്യാപിച്ചു; 2021 ജുലൈ മുതല്‍ ആഗസ്റ്റ് എട്ട് വരെ

Published

|

Last Updated

ടോക്യോ | കൊവിഡ് വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ തിയ്യതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സ്, ആഗസ്റ്റ് എട്ടിന് അവസാനിക്കും. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്‌സ് എന്ന പേരിലാകും ഒളിംപിക്‌സ് അറിയപ്പെടുക.
ഈ വര്‍ഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന പാരാലിംപിക്‌സ് അടുത്ത വര്‍ഷം 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ നടത്താനും തീരുമാനമായിയ. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു.

നാലരമാസംകൂടി ബാക്കിയുള്ളതിനാല്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ലെന്നായിരുന്നു ഐഒസിയും ജപ്പാനും നേരത്തെ നിലപാട് എടുത്തിരുന്നത്. എന്നാല്‍ കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest