Connect with us

Saudi Arabia

മക്ക ഹറം പരിസരങ്ങളില്‍ ഇന്നു മുതല്‍ കര്‍ഫ്യൂ 24 മണിക്കൂര്‍

Published

|

Last Updated

മക്ക | മക്കയില്‍ അജ് യാദ്, മിസ്ഫല, നക്കാസ, അല്‍മസാഫി, ഹുജൂന്‍, ഹോശ്ബകര്‍ എന്നീ ഏരിയകളില്‍ ഇന്നു മുതല്‍ കര്‍ഫ്യൂ സമയം 15 മണിക്കൂര്‍ എന്നുള്ളത് 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചു.

മക്കാ ഹറമിന്റെ പരിസരങ്ങളിലെ ജന നിബിഢമായ ഇടങ്ങളാണ് മിസ്ഫലയും അജ് യാദും. എന്നാല്‍ ഹറം പള്ളിയുടെ വടക്ക് കിഴക്ക് ഭാഗങ്ങളായ ജര്‍വല്‍, ഗസ്സ എന്നിവിടങ്ങളില്‍ നിലവിലുള്ള 15 മണിക്കൂര്‍ തന്നെയാണ് കര്‍ഫ്യൂ സമയം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10,000 റിയാലാണ് ഫൈന്‍ ഈടാക്കുക.

Latest