Connect with us

Saudi Arabia

സഊദിയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ പുതുതായി 96 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,299 ആയതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് റിയാദ് (27), ദമാം (23 ), മദീന(14), ജിദ്ദ (12 ), മക്ക(7), ഖോബാര്‍ (4 ), ദഹ്‌റാന് (2),ഖതീഫ് (1),രാസ്തനൂറാ (1), സൈഹാത്ത് ഹുഫൂഫ് (1), ത്വാഇഫ് (1), ഖമീസ് മുശൈത്ത് (1), തബൂക് (1)എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 29 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് ,ഇതോടെ രോഗമുക്തിനേടിയവരുടെ എണ്ണം 66 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ : മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു

കൂടുതല്‍ ആരോഗ്യ സുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു ഞായറാഴ്ചമുതല്‍ വൈകീട്ട് മൂന്ന് മണിമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു സമയം , നേരെത്തെ റിയാദിലും മക്കയിലും വൈകീട്ട് മൂന്ന് മണിമുതല്‍ കര്‍ഫ്യു നിലവില്‍ വന്നിട്ടുണ്ട് .റിയാദ്, മക്ക, മദീന ആറ് ഡിസ്ട്രിക്റ്റുകളില്‍ 24 മണിക്കൂറാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത് .രാജ്യത്തെ മറ്റ് പ്രവിശ്യകളില്‍ വെകീട്ട് ഏഴുമണിമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു .

കര്‍ഫ്യൂ ലംഘനം നടത്തിയ വിഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് ലെഫ്റ്റന്റ് കേണല്‍ ഷകെര്‍ സുലൈമാന്‍ അല്‍ തുവൈജ്രി പറഞ്ഞു.

Latest