Connect with us

Kerala

മദ്യം ലഭിച്ചില്ല; തൃശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു

Published

|

Last Updated

തൃശൂര്‍ | കൊടുങ്ങല്ലൂരില്‍ യുവാവ് പുഴയില്‍ ചാടിമരിച്ചു. നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ പരേതനായ രാമന്റെ മകന്‍ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് സുനേഷ് പുഴയില്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതായത്. കരൂപ്പടന്ന കടലായി പുഴയില്‍നിന്നാണ് സുനേഷിന്റെ മൃതദേഹം ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഏക സഹോദരന്‍ പത്ത് വര്‍ഷം മുമ്പ് പുഴയില്‍ വീണ് മരിച്ചിരുന്നു. മാതാവ് : ദേവയാനി