Connect with us

Kerala

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ല: മന്ത്രി തിലോത്തമന്‍

Published

|

Last Updated

തിരുവനന്തപുരം | പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യവും താമസവുമെല്ലാം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നാട്ടിലേക്ക് പോകണമെന്ന ഇവരുടെ ആവശ്യം ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും പോലീസ് തന്നെ അവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി വി എസ് സുനില്‍ കുമാറും പറഞ്ഞു.

---- facebook comment plugin here -----

Latest