Connect with us

Covid19

ലോക്ക്ഡൗണിലും ശമ്പളം മുടങ്ങില്ല; സംസ്ഥാനത്തെ ദിവസ വേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ആശ്വാസം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ദിവസ വേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ലോക്ക്ഡൗണിലും ശമ്പളം മുടങ്ങില്ല. കരാര്‍ അധ്യാപകര്‍ക്കും ഇത് ബാധകമാണ്. ലോക്ക്ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കും. ജോലി ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ശമ്പളം ലഭിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് ലഭ്യമാക്കുക. മാര്‍ച്ച് 31 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രില്‍ രണ്ടു മുതല്‍ വിതരണം ചെയ്യും.

Latest