Connect with us

Covid19

കൊവിഡ് ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കം; ഡല്‍ഹിയില്‍ 900 പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച 49കാരനായ ഡോക്ടറുമായി സമ്പര്‍ക്കത്തില്‍ വന്ന 900 പേര്‍ ഐസോലേഷനില്‍. ഷാഹ്ദാരയിലെ മൊഹല്ല ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയാണ് 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വെളിപ്പെടുത്തി.

മാര്‍ച്ച്‌ 21നാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സഊദിയില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ അയല്‍വാസിയായ ഒരു യുവതി ക്ലിനിക്കിലെത്തിയതിനു പിന്നാലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ 48കാരിയായ ഭാര്യക്കും 17കാരിയായ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest