Connect with us

Gulf

സഊദിയില്‍ ഉംറ വിസ കാലാവധി കഴിഞ്ഞ തീര്‍ഥാടകരുടെ പിഴ ഒഴിവാക്കിനല്‍കും

Published

|

Last Updated

മക്ക  | സഊദിയില്‍ ഉംറ തീര്‍ത്ഥാടനത്തിനെത്തിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോവാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസവുമായി സഊദി പാസ്‌പോര്‍ട്ട് മന്ത്രാലയം.കോവിഡ് 19 മുന്‍ കരുതലുകളുടെ ഭാഗമായി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സഊദിയില്‍ തന്നെ തുടരേണ്ടി വന്ന ഉംറ തീര്‍ത്ഥാടകര്‍ പിഴ നല്‍കേണ്ടതില്ലെന്നും “ഇവര്‍ക്ക് പ്രത്യേക ഇളവ്” നല്‍കുമെന്നും സൗദി ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു

ഇതിനായി ഹജ്ജ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ നിലവില്‍ ഉംറ വിസ കഴിഞ്ഞവര്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ മാര്‍ച്ച് 28 ശനിയാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്നും , നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്നും സാമ്പത്തിക പിഴകളില്‍ നിന്നും ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു .
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്നതോടെ ഇവര്‍ക്ക് മടക്ക യാത്രക്കുള്ള സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും
തീര്‍ഥാടകര്‍ക്ക് മടക്കയാത്രയുടെ വിമാന ഷെഡ്യൂളുകളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്ക് മെസ്സേജ് നല്‍കുമെന്നും പാസ്‌പോര്‍ട്ട് മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാനവനയില്‍ പറഞ്ഞു