Connect with us

Kerala

ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് | പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് മരണം. കോഴിക്കോട് കണ്ണാടിക്കലില്‍ പരേതനായ കുന്നുമ്മല്‍ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ചിന്ത രവിയുടെ സഹോദരനാണ്.

1995ല്‍ കേന്ദ്രസര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പും 2000ല്‍ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. പ്രമുഖ ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ.

കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് (2014), കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരം (2000), കേന്ദ്രസര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് (1995) എന്നിവക്കര്‍ഹനായി. മക്കള്‍: കിഷന്‍ (സ്‌പൈസസ് ബോര്‍ഡ് ഹൈദരാബാദ്), കബീര്‍ (ഫോറസ്ട്രി വിദ്യാര്‍ഥി, അരുണാചല്‍ പ്രദേശ്) കൃഷ്ണ, നിരഞജന. മറ്റ് സഹോദരങ്ങള്‍: ഭാരതി, സുമതി, ലളിത, ശശിധരന്‍, പരേതരായ ഭാസ്‌കരന്‍, കെ. സുധാകരന്‍. മരുമകള്‍: ധന്യ.

Latest