തണ്ണിമത്തൻ പിച്ചടി

Posted on: March 22, 2020 11:55 am | Last updated: March 23, 2020 at 11:56 am


വേനൽച്ചൂടിൽ നിന്ന് കുളിരേകാൻ വേണ്ടി നമ്മളിൽ പലരും വിവിധങ്ങളായ ജ്യൂസുകൾ കുടിക്കുന്നുണ്ടാകും. പ്രത്യേകിച്ചും തണ്ണിമത്തൻ ജ്യൂസ്. എന്നാൽ തണ്ണിമത്തൻ ജ്യൂസ് കുടിച്ചു രസിക്കുമ്പോൾ വെള്ളത്തൊണ്ട് പലപ്പോഴായി നമ്മൾ ഒഴിവാക്കും. എന്നാൽ, ഇനി നിങ്ങൾ ആ തൊണ്ട് കളയേണ്ട ആവശ്യമില്ല. അതുകൊണ്ട് നമുക്ക് ഇത്തിരി പച്ചടിയുണ്ടാക്കി ചോറിനൊപ്പം എൻജോയ് ചെയ്യാം.

ALSO READ  ചീര കട്‌ലറ്റ്

ചേരുവകൾ

തണ്ണിമത്തൻ തൊണ്ട് (തൊലി ചെത്തിക്കളഞ്ഞ വെള്ള ഭാഗം) ചെറുതായി അറിഞ്ഞത്- ഒന്നര കപ്പ്
തേങ്ങ അരച്ചത്- അരക്കപ്പ്
ജീരകം- ഒരു നുള്ള്
പച്ചമുളക്- 2/3 എണ്ണം
കടുക് – ഒരു ടീസ്പൂൺ
തൈര് -ആവശ്യത്തിന്
കടുക് കറിവേപ്പില -എണ്ണ താളിക്കാൻ

തയ്യാറാക്കുന്ന രീതി

തണ്ണിമത്തൻ തൊണ്ട് (തൊലി ചെത്തിക്കളഞ്ഞ വെള്ള ഭാഗം) അൽപം വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് വേവിക്കണം. ശേഷം
തേങ്ങാ ജീരകം പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരക്കുക. അവസാനം കടുക് ചേർത്ത് ചെറുതായി ചതച്ചെടുക്കാം. വെന്ത കൂട്ടിൽ അരപ്പ് ചേർത്തിളക്കി നന്നായി തിളപ്പിച്ച് കുറുകി വരുമ്പോൾ മാങ്ങിവെക്കാം. പിന്നീട് തൈര് ഉടച്ചു ചേർക്കുക. തുടർന്ന് കടുക് കറിവേപ്പില താളിച്ചു ചേർക്കാം….