ഇന്ന് മിഅ്‌റാജ് രാവ്; നോമ്പ് തിങ്കളാഴ്ച

Posted on: March 22, 2020 12:13 pm | Last updated: March 22, 2020 at 12:13 pm

കോഴിക്കോട് | ചരിത്രവിസ്മയങ്ങളുടെ സ്മരണകളുമായി  വിശ്വാസികൾക്കിന്ന് മിഅ്റാജ് രാവ്. റജബ്  മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ  മിഅ്‌റാജ് രാവ് ഇന്നും  പുണ്യമുള്ള മിഅ്റാജ് ദിന (റജബ് 27)ത്തിലെ സുന്നത്ത് നോമ്പ് തിങ്കളാഴ്ചയുമാണ്.

പ്രവാചകന്റെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്‌റാഅ് മിഅ്‌റാജ് ദിനം ലോകത്തെങ്ങുമുള്ള വിശ്വാസികള് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.  മക്കയില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള  നിശാപ്രയാണമാണ് ഇസ്‌റാഅ്.  ആകാശാരോഹണത്തിനാണ് മിഅ്‌റാജ് എന്ന് പറയുന്നത്. ബൈത്തുല്‍ മുഖദ്ദസില്‍ നിന്നുള്ള പ്രവാചകന്റെ (സ്വ) തുടര്‍യാത്ര; യാത്രയും യാത്രക്കിടയിലുണ്ടായ സംഭവ വികാസങ്ങളും നിരവധിയാണ്.