Covid19
കൊവിഡ്: യു എ ഇയില്‍ രണ്ട് മരണം
അബുദാബി | കൊവിഡ് വൈറസ്ബാധിച്ച് യുഎഇയില്‍ ആദ്യ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. യുഎഇ ആരോഗ്യമന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ഒരു അറബ് പൗരനും ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്.
78കാരനായ അറബ് പൗരന്‍ യൂറോപ്യന്‍ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരണം മൂന്നായി. നേരത്തെ ബഹ്‌റൈനില്‍ ഒരാള്‍ മരിച്ചിരുന്നു.







