മുംബൈ | ഇരുചക്ര വാഹന വിപണിയിൽ നിന്ന് പതിനാല് വർഷങ്ങൾക്ക് ശേഷം പിന്മാറാൻ ഒരുങ്ങുകയാണ് ഹീറോ പ്ലഷർ.
2006ലാണ് ഹീറോ ഹോണ്ടയിൽ നിന്ന് സ്ത്രീകളുടെ പ്രിയ മോഡലായ പ്ലഷർ പുറത്തിറങ്ങിയത്. ഈ മോഡലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടുത്തിടെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇതോടെയാണ് പ്ലഷർ ഉത്പാദനം കമ്പനി അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കുറഞ്ഞ ഭാരം, ഒതുക്കമുള്ള ഡിസൈൻ, കുറഞ്ഞ മെയിന്റനൻസ്, മികച്ച മൈലേജ് എന്നിവയാണ് ഹീറോ പ്ലസിനെ ജനപ്രിയമാക്കിയത്.
പ്ലസ് പിൻവലിച്ചാലും, കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്ലഷർ പ്ലസ് മോഡൽ ഹീറോ നിലനിർത്തും.