Connect with us

First Gear

കൊറോണ പ്രതിരോധം: കാറുകളും വൃത്തിയായി സൂക്ഷിക്കുക; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published

|

Last Updated

കൊറോണ വൈറസ് ബാധ തടയാന്‍ ശുചിത്വം പാലിക്കുക എന്നതാണ് പ്രഥമമായി നിര്‍ദേശിക്കപ്പെടുന്നത്. ഇടക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുകയും പൊതുഇടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ നമ്മുടെ സ്വകാര്യ വാഹനങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കാറുകള്‍ നിങ്ങളുടെ മാത്രമല്ല, പൊടി, ബാക്ടീരിയ, വൈറസുകള എന്നിവയുടെ കൂടി കാരിയറുകളാണെന്ന് ഓര്‍മ്മിക്കുക. അതിനാല്‍, നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് കാര്‍ വൃത്തിയായി സൂക്ഷിക്കുക തന്നെ വേണം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ കാര്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

  • അണുബാധയും പൊടിപടലങ്ങളും കുറയ്ക്കുന്നതിന് പതിവായി കാര്‍ വാക്വം ചെയ്യുക
  • കാര്‍ഗോ സ്‌പെയ്‌സ്, ഫ്‌ളോര്‍ മാറ്റുകള്‍, പെഡലുകള്‍, ലിവര്‍ എന്നിവ വൃത്തിയാക്കുക.
  • സോപ്പ് വെള്ളം ഉപയോഗിച്ചോ സ്റ്റീം ക്ലീനര്‍ ഉപയോഗിച്ചോ സീറ്റുകള്‍ വൃത്തിയാക്കുക.
  • സെന്റര്‍ കണ്‍സോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡോര്‍ ലോക്കുകള്‍ എന്നിവ പതിവായി തുടയ്ക്കുക.
  • കാറില്‍ നിങ്ങള്‍ നിരന്തരം സ്പര്‍ശിക്കാത്ത നിരവധി സ്ഥലങ്ങളുണ്ട്. ഹെഡ്‌ലൈനര്‍, വിന്‍ഡോ ഗ്ലാസ്, ഹെഡ്‌റെസ്റ്റ് എന്നിവ ഉദാഹരണം. ഇവ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
  • നിങ്ങള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതും ഒഴിവാക്കാനാവാത്തതുമായ ഡോര്‍ ഹാന്‍ഡിലുകള്‍ വൃത്തിയാക്കുക.
  • ഇന്റീരിയര്‍ ക്ലീനര്‍ ഉപയോഗിച്ച് ഡാഷ്‌ബോര്‍ഡ് വൃത്തിയാക്കുക. ഇതിനായി അമോണിയ അടിസ്ഥാനമാക്കിയുള്ള ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.
  • നോബുകള്‍, സ്വിച്ചുകള്‍, ബട്ടണുകള്‍, സ്‌ക്രീനുകള്‍ എന്നിവ വൃത്തിയാക്കുക.
  • കാറിന്റെ എസി യൂണിറ്റ് വൃത്തിയായി സൂക്ഷിക്കണം. നിരവധി അണുബാധകളും വൈറസുകളും വഹിക്കാന്‍ ഇതിന് കഴിയും. എയര്‍ ഫില്‍ട്ടറുകള്‍ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുക. ഗ്ലോവ് കമ്പാര്‍ട്ടുമെന്റിന്റെ പിന്നിലുള്ള ക്യാബിന്‍ ഫില്‍ട്ടര്‍ നീക്കംചെയ്ത് വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അത് തിരികെ വയ്ക്കുന്നതിന് മുമ്പ് ഒരു അണുനാശിനി തളിക്കുക. കാര്‍ എയറോസോള്‍ അടിസ്ഥാനമാക്കിയുള്ള എസി അണുനാശിനി സ്‌പ്രേ ഇതിനായി ഉപയോഗിക്കാം.
  • കാറില്‍ യാത്ര ചെയ്യുന്ന കുട്ടികളുണ്ടെങ്കില്‍, കാറിലെ കളിപ്പാട്ടങ്ങള്‍ വൃത്തിയാക്കുക. സ്റ്റഫ് കളിപ്പാട്ടങ്ങള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ എളുപ്പമാണ്, ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ച് ബ്ലീച്ചും ഡിറ്റര്‍ജന്റും ചേര്‍ത്ത് ഹാര്‍ഡ് പ്ലാസ്റ്റിക്ക് അണുവിമുക്തമാക്കാം. കാറിനുള്ളിലായിരിക്കുമ്പോള്‍, ഇരിപ്പിടങ്ങളുടെ പിന്‍ഭാഗം പോലുള്ള കുട്ടികളുമായി പലപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥലങ്ങള്‍ സ്‌ക്രബ് ചെയ്ത് വൃത്തിയാക്കുന്നത് നല്ലതാണ്.
  • സ്‌റ്റോറേജ് സ്‌പേസുകള്‍, പോക്കറ്റുകള്‍, ട്രേകള്‍, സീറ്റ് ബെല്‍റ്റ് എന്നിവ തുടക്കുക.
  • ഹാന്‍ഡ് സാനിറ്റൈസര്‍, വെറ്റ് വൈപ്പുകള്‍, മാസ്‌ക് എന്നിവ അടങ്ങിയ ഒരു ചെറിയ കിറ്റ് കാറില്‍ സൂക്ഷിക്കുക.
  • സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഗിയര്‍ ഷിഫ്റ്റ് നോബ്, ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ പതിവായി വൃത്തിയാക്കാന്‍ വെറ്റ് വൈപ്പുകള്‍ സഹായിക്കും.
---- facebook comment plugin here -----

Latest