Connect with us

Covid19

കൊവിഡ് 19: രാജ്യത്തെ മൂന്നാമത്ത മരണം മുംബൈയില്‍

Published

|

Last Updated

മുംബൈ |  കൊവിഡ് 19 ബാധിച്ച് രാജ്യത്ത് വീണ്ടും മരണം. മഹാരാഷ്ട്രയിലെ മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ടയില്‍ ദുബൈയില്‍ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കര്‍ണാടകയിലും ഡല്‍ഹിലുമായിരുന്നു ഓരോരുത്തര്‍ മരിച്ചത്.

രാജ്യത്തെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 128 ആയി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലും ഉത്തര്‍പ്രദേശിലെ നോയ്ഡയിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.