Connect with us

Covid19

എം ജി പരീക്ഷകള്‍ക്ക് മാറ്റമില്ല; സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തിപ്പ്

Published

|

Last Updated

കോട്ടയം |മഹാത്മാ ഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്നും ഹാളുകളില്‍ പരീക്ഷ നടത്തിപ്പിന് ആരോഗ്യവകുപ്പിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഫിലിയേറ്റഡ് കോളേജുകള്‍ക്കും സര്‍വകലാശാല പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. പിഎച്ച്.ഡി. വൈവാവോസി മാര്‍ച്ച് 31 വരെ നടക്കില്ല.

സര്‍വകലാശാലയില്‍ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടവര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേകപെട്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ സെക്ഷനുകളില്‍ നേരിട്ട് സ്വീകരിക്കില്ല. സര്‍വകലാശാല ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല. കാമ്പസില്‍ യോഗങ്ങളും സമ്മേളനങ്ങളും പഠനവകുപ്പുകളില്‍ സെമിനാര്‍, സിമ്പോസിയം, കോണ്‍ഫറന്‍സ് എന്നിവയും മാര്‍ച്ച് 31 വരെ നടത്തില്ല. പൊതുജന സമ്പര്‍ക്കമുള്ള സെക്ഷനുകളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

Latest