Connect with us

Covid19

മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് മന്ത്രി കെകെ ശൈലജ.മെഡിക്കല്‍ കോളജുകള്‍, ഡെന്റല്‍ കോളേജുകള്‍, നേഴ്‌സിങ് കോളേജുകള്‍, ആയുഷ് വിഭാഗം എന്നിവക്ക് അവധി ബാധകമല്ല. അത്യാവശ്യ സേവനവുമായി ബന്ധപ്പെട്ട മേഖലയാണ് ആരോഗ്യം. അവിടെ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും ജീവനക്കാരും എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടണം.

എല്ലാ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളും ആവശ്യമായ സുരക്ഷാനടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

സി ബി എസ് ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും കോളജ്, മദ്‌റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്.

Latest