വെസ്പ ഇലക്ട്രിക്, അപ്രീലിയ RS 660 ജൂണിലെത്തും

Posted on: March 9, 2020 1:11 pm | Last updated: March 9, 2020 at 1:11 pm


മുംബൈ | വെസ്പ ഇലക്ട്രിക്, അപ്രീലിയ ആർ എസ് 660 എന്നിവ ജൂണിൽ ഇന്ത്യയിലെത്തും. കംപ്ലീറ്റ്‌ലി ബിൽറ്റ് യൂനിറ്റുകളായാണ് (സി ബി യു) ഇരു മോഡലുകളും ഇന്ത്യയിലെത്തുക.
ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനാൽ ഈ വാഹനങ്ങൾക്ക് ഉയർന്ന വിലയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് വെസ്പ എലെട്രിക്ക ഇലക്ട്രിക് സ്‌കൂട്ടർ ആദ്യമായി പ്രദർശിപ്പിച്ചത്.

ALSO READ  വരുന്നു, പുത്തൻ ഹോണ്ട ഡബ്ല്യു ആർ വി

റെട്രോ ലുക്കുകൾ, വളഞ്ഞ ബോഡി പാനലുകൾ, ഉരുണ്ട ഹെഡ്‌ ലാമ്പുകൾ എന്നിവ ഉൾപ്പെടുന്ന വെസ്പയുടെ സിഗ്‌നേച്ചർ ഡിസൈൻ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉൾക്കൊള്ളുന്നു.